1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Renu Sudhi in Critical Stage

'ഇനി കീമോ ചെയ്യാൻ സാധിക്കില്ല'; രേണു സുധി ഗുരുതരാവസ്ഥയിൽ

Renu Sudhi, Renu Cancer, Renu Sudhi in Critical Stage, Renu Health Condition, Renu health Stage
Renu Sudhi

കാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറും ബിഗ് ബോസ് മലയാളം മത്സരാർഥിയുമായിരുന്ന രേണു സുധിയുടെ ആരോഗ്യനില വഷളായി. രേണുവിന്റെ നില ഗുരുതരമെന്ന് റിയാലിറ്റി ഷോ താരം ശാരികയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. 
 
നിലവിൽ കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്ന് രേണുവിന്റെ ചേച്ചി രമ്യ തന്നെ വിളിച്ച് അറിയിച്ചതായും ശാരിക പറയുന്നു. അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യ നില വഷളായതിനാൽ അവസാന കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയാതായി രേണുവിന്റെ സുഹൃത്ത് കൂടിയായ ശാരിക പറഞ്ഞു.
 
പ്ലേറ്റ്‌ലറ്റ് കൗണ്ട് വല്ലാതെ കുറഞ്ഞു. രേണുവിന്റെ അവസ്ഥ വളരെ മോശമാണ്. അഞ്ചോളം കീമോകൾ അവൾക്ക് ചെയ്തു. ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസം കിടപ്പിലായിരിക്കും. വേദന സഹിച്ച് പച്ചവെള്ളം പോലും ഛർദിക്കുന്ന അവസ്ഥയാണ്. നാലാമത്തെ കീമോ വരെ അവൾ പത്ത് ദിവസം കിടക്കും, പിന്നെ ചാടിയെഴുന്നേറ്റ് വിഡിയോ ചെയ്യുകയും മറുപടി തരുകയും ചെയ്തു. ഇനിയൊരു കീമോ രേണുവിന് താങ്ങാൻ പറ്റില്ലെന്ന് ഡോക്ടർമാരും പറഞ്ഞു. എല്ലാവരും രേണുവിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ശാരിക വീഡിയോയിൽ പറയുന്നു.
അടുത്ത ലേഖനം
വില്ലനെ പ്രണയിച്ച നായിക; ആ ബന്ധം നീണ്ടത് വെറും എട്ട് വർഷം, ജയഭാരതിയുടെ ജീവിതം