അനുബന്ധ വാര്‍ത്തകള്‍
- പ്രിയദർശന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, ചിത്രം വൈറല്‍
- ജയലളിതയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയാവാൻ ഒരുങ്ങി കങ്കണ
- 'ആറാട്ട്' ഓഗസ്റ്റ് 12ന് തിയേറ്ററുകളിലേക്ക്, മരക്കാർ റിലീസ് മാറ്റി ?
- അയാൾ എന്നോട് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടു, ജിയാ ഖാന്റെ സഹോദരിയ്ക്ക് പിന്നാലെ ആരോപണവുമായി ഷെർലിൻ ചോപ്രയും
- ബോളിവുഡിൽ നയൻതാരയുടെ കഥാപാത്രമായി ജാന്‍വി കപൂർ, ത്രില്ലടിപ്പിക്കാൻ 'ഗുഡ് ലക്ക് ജെറി' !
ഹിന്ദിയില്‍ വീണ്ടും പ്രിയദര്‍ശന്‍റെ കോമഡിക്കൊടുങ്കാറ്റ് !
എട്ടു വർഷങ്ങൾക്കു ശേഷം ബോളിവുഡിലേക്ക് മടങ്ങിയെത്തുകയാണ് പ്രിയദർശൻ. ഹംഗാമ 2 എന്ന കോമഡിച്ചിത്രത്തിന്‍റെ ചിത്രീകരണം അദ്ദേഹം പൂർത്തിയാക്കി. 2003-ൽ പുറത്തിറങ്ങിയ ആദ്യഭാഗം പോലെ തന്നെ തകര്‍പ്പന്‍ കോമഡി തന്നെയാണ് ഈ സിനിമയുടെയും പ്രത്യേകത. മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനുശേഷം പ്രിയദർശൻ പൂർത്തിയാക്കിയ സിനിമ കൂടിയാണിത്.
ബോളിവുഡ് പ്രേക്ഷകർക്ക് വ്യത്യസ്തമായ ഒരു ചിരി അനുഭവം നൽകിയ ചിത്രമായിരുന്നു ഹംഗാമ. ഇപ്പോഴും മിനിസ്ക്രീനിൽ ഈ സിനിമ ഹിറ്റാണ്. അതിനാൽ തന്നെ പ്രിയദർശന് ഹംഗാമ 2 വലിയ വെല്ലുവിളി ആയിരുന്നു.
പരേഷ് റാവൽ, റിമി സെൻ, അഫ്താബ് ശിവദാസാനി, അക്ഷയ് ഖന്ന എന്നിവരായിരുന്നു ഹംഗാമയിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.