പ്രിയദർശന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ, ചിത്രം വൈറല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 ജനുവരി 2021 (12:21 IST)
മോഹൻലാൽ- കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. തൻറെ ഉറ്റ സുഹൃത്ത് കൂടിയായ പ്രിയദർശന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ലാൽ. "പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകൾ" - കുറിച്ചു. ഇരുവരും ഒന്നിച്ചിരിക്കുന്ന മനോഹരമായ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ പ്രിയദർശനും വെളുത്ത ഷർട്ട് ധരിച്ച് മോഹൻലാലിനെയും ചിത്രത്തിൽ കാണാം.

ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസിനായി. മോഹൻലാൽ - പ്രിയദർശൻ മാജിക് ഈ ചിത്രത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വർഷം മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അടുത്തു തന്നെ തീയേറ്ററുകളിലെത്തും. ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. അനി ഐ വി ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :