ജയലളിതയ്ക്ക് ശേഷം ഇന്ദിര ഗാന്ധിയാവാൻ ഒരുങ്ങി കങ്കണ

അഭിറാം മനോഹർ| Last Modified വെള്ളി, 29 ജനുവരി 2021 (20:08 IST)
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയായി തലൈവി എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ ഇന്ദിര ഗാന്ധിയാവാൻ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണൗട്ട്. സംവിധായകൻ
സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ വനിത പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി കങ്കണ എത്തുന്നത്. എന്നാൽ ഇന്ദിര ഗാന്ധിയുടെ ബയോപിക്കായല്ല ചിത്രം ഒരുങ്ങുന്നത്.

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമായി ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഇപ്പോഴത്തെ ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ ഭൂപ്രകൃതി മനസിലാക്കാന്‍ ഈ തലമുറയെ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാകും ഇതെന്ന് കങ്കണ പറഞ്ഞു.

സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. കങ്കണയുടെ
റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സായ് കബീര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :