അയാൾ എന്നോട് സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാൻ ആവശ്യപ്പെട്ടു, ജിയാ ഖാന്റെ സഹോദരിയ്ക്ക് പിന്നാലെ ആരോപണവുമായി ഷെർലിൻ ചോപ്രയും

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ജനുവരി 2021 (20:45 IST)
സാജിദ് ഖാനെതിരെ ലൈംഗികാരോപണവുമായി നടി ഷെർലിൻ ചോപ്ര. സാജിദിനെതിരേ അന്തരിച്ച നടി ജിയ ഖാന്റെ സഹോദരി രംഗത്ത് വന്നതിന് പിന്നാലെയാണ് ഷെര്‍ലിന്‍ ചോപ്രയുടെ പ്രതികരണം. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു ഡോക്യുമെന്ററിയിലായിരുന്നു സഹോദരി കരീഷ്മയുടെ വെളിപ്പെടുത്തല്‍.

അതേസമയം 2005ൽ നടന്ന അനുഭവമാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ പിതാവിന്റെ മരണം കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ പിന്നിട്ടിരിക്കുമ്പോഴാണ് സാജിദുമായി കൂടിക്കാഴ്ച നടത്തിയത്. സംസാരിക്കുന്നതിനിടെ സാജിദ് സാജിദ് അയാളുടെ ലൈംഗിക അവയവയത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപട്ട്റ്റുവെന്നും എന്നാൽ താൻ എതിർത്തുവെന്നും ഷെർലിൻ പറയുന്നു. ട്വീറ്റിലൂടെയായിരുന്നു ഷെര്‍ലിന്റെ പ്രതികരണം.

സാജിദിന്റെ ഹൗസ്‌ഫുൾ എന്ന ചിത്രത്തിന്റെ റിഹേഴ്‌സലിനിടെ ജിയയോട് സാജിദ് മോശമായി പെരുമാറിയെന്നാണ് കരിഷ്മ ഖാന്റെ വെളിപ്പെടുത്തല്‍. സാജിദ് ഖാനെതിരേ ഇതാദ്യമായല്ല ലൈംഗികാരോപണം ഉയരുന്നത്. മീ ടൂ കാമ്പയിന്റെ ഭാഗമായി സലോനി ചോപ്ര, റേച്ചന്‍ വൈറ്റ് എന്നിവര്‍ സാജിദ് ഖാനെതിരേ രംഗത്ത് വന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :