കെ ആര്‍ അനൂപ്|
Last Modified ശനി, 23 ജനുവരി 2021 (14:08 IST)
മോഹൻലാലിൻറെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ആറാട്ട്' തിയറ്ററുകളിലേക്ക്. ഓഗസ്റ്റ് 12ന് സിനിമ തിയേറ്ററുകളിലെത്തും. ഇതു സംബന്ധിച്ച അറിയിപ്പ് തിയറ്ററുകൾക്ക് ലഭിച്ചുകഴിഞ്ഞു. മാർച്ച് 26 ന് റിലീസ് ചെയ്യാനിരിക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം ഓണക്കാലത്തേ
റിലീസ് ചെയ്യുകയുള്ളൂ എന്ന് റിപ്പോർട്ട്.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ 100 കോടി ബജറ്റിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അതേസമയം ആറാട്ടിൻറെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഊട്ടിയിലാണ് ഇപ്പോൾ ഷൂട്ട് നടക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ-മാസ് വിഭാഗത്തിൽ പെട്ടതാണ്. ശ്രദ്ധ ശ്രീനാഥ് ആണ് നായിക.
'ബാറോസ്'ൻറെ ചിത്രീകരണം അടുത്തു തന്നെ തുടങ്ങും. അതേസമയം ജിത്തു ജോസഫിനൊപ്പം മോഹൻലാലും തൃഷയും ഒന്നിക്കുന്ന റാമിൻറെ ചിത്രീകരണം വൈകാൻ ആണ് സാധ്യത. 'ദൃശ്യം 2 ആമസോൺ പ്രൈം വീഡിയോയിൽ ഉടൻ റിലീസ് ചെയ്യും. ഫെബ്രുവരിയിൽ റിലീസ് ചെയ്യാനാണ് സാധ്യത.