ബോളിവുഡിൽ നയൻതാരയുടെ കഥാപാത്രമായി ജാന്‍‌വി കപൂർ, ത്രില്ലടിപ്പിക്കാൻ 'ഗുഡ് ലക്ക് ജെറി' !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജനുവരി 2021 (09:34 IST)
നായികയായി എത്തിയ തമിഴ് ഹിറ്റ് ചിത്രം ‘കോലമാവ് കോകില’ ബോളിവുഡിലേക്ക്. റീമേക്ക് ചിത്രീകരണം പുരോഗമിക്കുകയാണ്. 'ഗുഡ് ലക്ക് ജെറി' എന്ന് പേര് നൽകിയിട്ടുള്ള ഹിന്ദി ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. നിലവിൽ പഞ്ചാബിൽ സിനിമയുടെ ചിത്രീകരണത്തിലാണ് ടീം.

കൊടും തണുപ്പിനെ പ്രതിരോധിച്ചാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അവിടെ എട്ട് ഡിഗ്രി ടെമ്പറേച്ചർ ആണ് എന്നാണ് ജാൻവി സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. ലൊക്കേഷൻ ചിത്രവും നടി പങ്കുവെച്ചു. സിദ്ധാർത്ഥ് സെൻഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴ് ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോൾ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്ര പ്രേമികൾ. ആനന്ദ് എൽ റായ് ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം റൂഹി അഫ്‌സാന, ദോസ്താന 2 എന്നീ ചിത്രങ്ങളുടെ ഭാഗമാണ് ജാന്‍വി.

നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത 2018ലാണ് റിലീസ് ചെയ്തത്. ശക്തമായ വേഷത്തിൽ നയൻതാര എത്തിയ സിനിമ പ്രേക്ഷക - നിരൂപക പ്രശംസ നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :