അനുബന്ധ വാര്‍ത്തകള്‍
- ലൂസിഫറിലെ ഗോവര്ധന് എമ്പുരാനിലും ഉണ്ടാകുമോ? മുരളി ഗോപിയോട് ചോദിച്ച് ഇന്ദ്രജിത്ത്; എല്ലാം രഹസ്യമെന്ന് മറുപടി
- നാട്ടിലുണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി പൃഥ്വിരാജ് എത്തും; ഈ ഒരൊറ്റ കാര്യത്തിനുവേണ്ടി
- 'നിനക്ക് 39 വയസല്ലേ ആയിട്ടുള്ളൂ, മറ്റൊരു വിവാഹം കഴിച്ചൂടെ'; സുകുമാരന്റെ മരണശേഷം താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് മല്ലിക
- സുപ്രിയ മേനോന്റെ പിതാവ് അന്തരിച്ചു
- സെറ്റിൽ നിന്നും ഇറങ്ങിപോയാലോ എന്ന് തോന്നിയ സിനിമകൾ ഉണ്ടായിട്ടുണ്ട്: മനസ്സ് തുറന്ന് പൃഥ്വിരാജ്
എഞ്ചിനീയറിംഗ് പഠനം ഇടയ്ക്കുവച്ച് നിര്‍ത്തി പൃഥ്വിരാജ് മുങ്ങിയത് ഓസ്ട്രേലിയയിലേക്ക്; ബിരുദ കോഴ്സിന് ചേര്‍ന്നു
നടന്, സംവിധായകന്, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെടുന്ന താരമാണ് പൃഥ്വിരാജ്. സിനിമ മേഖലയിലേക്ക് എത്തുന്നതിനു മുന്‍പ് ചെന്നൈയിലെ കെസിജി കോളേജ് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗിന് പൃഥ്വിരാജ് ചേര്‍ന്നിരുന്നു. എഞ്ചിനീയറിംഗ് പഠനം ഇടയ്ക്കുവച്ച് നിര്‍ത്തി പൃഥ്വി ഓസ്ട്രേലിയയിലേക്ക് പറന്നു. വിവര സാങ്കേതിക വിദ്യയില്‍ ബിരുദ കോഴ്സ് ചെയ്യുന്നത് അവിടെവച്ചാണ്. അതിനിടയിലാണ് പൃഥ്വി സിനിമയിലേക്ക് എത്തിയത്. 2002 ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് പൃഥ്വിരാജ് സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ടത്.
അടുത്ത ലേഖനം