രേണുക വേണു|
Last Modified ശനി, 27 നവംബര്‍ 2021 (12:50 IST)
സിനിമയിലെത്തും മുന്‍പ് മമ്മൂട്ടിയുടെ ജോലി എന്തായിരുന്നു ? ഈ ചോദ്യത്തിന്റെ ഉത്തരം ഒരുവിധം എല്ലാവര്‍ക്കും അറിയാം. സിനിമയില്‍ അഭിഭാഷക കഥാപാത്രങ്ങള്‍ ഗംഭീരമായി അവതരിപ്പിച്ച് കൈയടി വാങ്ങിയ മമ്മൂട്ടി സിനിമയിലെത്തും മുന്‍പ് ചെയ്തിരുന്ന ജോലിയും അതായിരുന്നെന്ന് അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍, നടന്‍ ജയറാം സിനിമയിലെത്തും മുന്‍പ് എന്താണ് ചെയ്തിരുന്നത്? അദ്ദേഹം ഒരു മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയിരുന്നു ! കോളേജ് പഠനത്തിനു ശേഷമാണ് ജയറാം മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയി ജോലി ചെയ്യാന്‍ ആരംഭിച്ചത്. അതിനു പിന്നാലെ മിമിക്രി ട്രൂപ്പിലെത്തി. മിമിക്രിയിലൂടെയാണ് ജയറാം സിനിമയിലേക്ക് എത്തുന്നത്.