അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബിയ്ക്ക്ശേഷം മമ്മൂട്ടിക്കൊപ്പം അമല്‍ നീരദ്,ഒന്നല്ല ഒരുപിടി 'ഭീഷ്മപര്‍വ്വം' ഫാന്‍ മെയിഡ് പോസ്റ്ററുകള്‍, നന്ദി അറിയിച്ച് സംവിധായകന്
- 'നിനക്ക് 39 വയസല്ലേ ആയിട്ടുള്ളൂ, മറ്റൊരു വിവാഹം കഴിച്ചൂടെ'; സുകുമാരന്റെ മരണശേഷം താന്‍ നേരിട്ട ചോദ്യങ്ങളെ കുറിച്ച് മല്ലിക
- വിവാഹം കഴിക്കാന്‍ പോകുകയാണെന്ന് ദിലീപും കാവ്യയും ആദ്യം അറിയിച്ചത് മമ്മൂട്ടിയെ
- ദുല്‍ഖറിന്റെ കുറുപ്പിന് ശേഷം മമ്മൂട്ടിയുടെ ഭീഷ്മപര്‍വം, ടീസര്‍ ക്രിസ്മസിന്
- 'ലയണ്‍ കിങ് സിനിമ കണ്ടിട്ടുണ്ടോ?' ദുല്‍ഖര്‍ സല്മാന് സൂപ്പര്‍സ്റ്റാര്‍ ആകുമെന്ന് മോഹന്‍ലാല്‍ അന്നേ പ്രവചിച്ചിരുന്നു
നാട്ടിലുണ്ടെങ്കില്‍ എല്ലാ ഞായറാഴ്ചകളിലും മമ്മൂട്ടിയുടെ വീട്ടില്‍ അതിഥിയായി പൃഥ്വിരാജ് എത്തും; ഈ ഒരൊറ്റ കാര്യത്തിനുവേണ്ടി
സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദമാണ് മമ്മൂട്ടിയും പൃഥ്വിരാജും തമ്മില്‍. പൃഥ്വിരാജ് തന്റെ കരിയറില്‍ സൂപ്പര്‍താര പദവിയിലേക്ക് ഉയരുന്ന സമയത്താണ് പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ സഹോദരനായി അഭിനയിച്ചത്. ആ സൗഹൃദം ഇപ്പോഴും ദൃഢമായി തുടരുന്നു.
മമ്മൂട്ടിയുടെ കുടുംബവും പൃഥ്വിരാജിന്റെ കുടുംബവും തമ്മിലും അടുത്ത സൗഹൃദമുണ്ട്. കൊച്ചിയിലാണ് മമ്മൂട്ടിയും കുടുംബവും താമസിക്കുന്നത്. കൊച്ചിയില്‍ കുടുംബസമേതം ഉള്ളപ്പോള്‍ പൃഥ്വിരാജ് മമ്മൂട്ടിയുടെ വീട്ടിലെത്തും. മമ്മൂട്ടിയുടെ വീട്ടിലെ ഞായറാഴ്ച സ്പെഷ്യല്‍ ബിരിയാണി കഴിക്കാനാണ് പൃഥ്വിരാജും കുടുംബവും എത്താറുള്ളത്. ഞായറാഴ്ചകളില്‍ കൊച്ചിയിലുണ്ടെങ്കില്‍ മമ്മൂക്കയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണമെന്നും സുല്‍ഫത്തിക്ക (മമ്മൂട്ടിയുടെ ഭാര്യ) ഉണ്ടാക്കി തരുന്ന സ്‌പെഷ്യല്‍ ബിരിയാണി കഴിക്കാതെ മറ്റ് പരിപാടികളൊന്നും ഉണ്ടാകില്ലെന്നുമാണ് പൃഥ്വിരാജ് പറയുന്നത്. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനുമായും പൃഥ്വിരാജിനും കുടുംബത്തിനു വളരെ അടുത്ത സൗഹൃദമുണ്ട്.