1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pranav Mohanlal sleeping on the roadside

വഴിയരികില്‍ കിടന്നുറങ്ങുന്നത് പ്രണവ് മോഹന്‍ലാല്‍, യാത്രകളെ സ്‌നേഹിച്ച് ജീവിതത്തിലെ ചാര്‍ലി

മോഹന്‍ലാല്‍
പ്രണവ് മോഹന്‍ലാല്‍ യാത്രയിലാണ്. നീണ്ട സഞ്ചാരത്തിനിടെ വഴിയരികിലുള്ള ബഞ്ചില്‍ വിശ്രമിക്കുന്ന നടന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം സ്‌പെയിനില്‍ ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.
 
അപ്പു എവിടെയാണെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. അതുതന്നെയാണ് നടന്റെ ഫോട്ടോയ്ക്ക് താഴെ അവര്‍ കുറിക്കുന്നതും.
പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയില്‍ ആണെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ പറഞ്ഞിരുന്നു. ഒരു രാജ്യത്തില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈലോളം കാല്‍നടയായി സഞ്ചരിച്ചാണ് നടന്റെ യാത്രയെന്നും വിനീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അടുത്തവര്‍ഷം മുതല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പ്രണവിന്റെ തീരുമാനമെന്ന് വിശാഖ് സുബ്രഹ്‌മണ്യവും പറഞ്ഞിരുന്നു. 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
അഭിമുഖത്തിനിടെ നടിയുടെ കാലിൽ ചുംബിച്ച് രാം ഗോപാൽ വർമ, വീഡിയോയ്ക്ക് രൂക്ഷവിമർശനം