1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Cry room for babies in theaters

കുഞ്ഞ് കരയുമെന്നോർത്ത് സിനിമയ്ക്ക് പോകാൻ മടിക്കേണ്ട: ക്രൈ റൂം റെഡി

Cry room
കൈക്കുഞ്ഞുങ്ങളുമായി സിനിമയ്ക്ക് പോകാൻ മടിയുള്ളവരായിരിക്കും എല്ലാവരും. സിനിമ കണ്ടുകൊണ്ടിരിക്കെ കുഞ്ഞു കരഞ്ഞാൽ അത് മറ്റുള്ളവർക്കും അലോസരമാകും. ഇപ്പോഴിതാ ഈ പ്രശ്നത്തിന് പരിഹാരവുമായി വന്നിരിക്കുകയാണ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം കൈരളി തിയേറ്റർ കോമ്പ്ലക്സ്.
 
കുഞ്ഞുങ്ങൾ കരഞ്ഞാൽ അതിന് പരിഹാരമായി ക്രൈം റൂം സംവിധാനം ഒരുക്കിയിരിക്കുകയാണ് തിയേറ്റർ അധികൃതർ. ക്രൈ റൂമിൽ തൊട്ടിലും ഡയപ്പർ മാറാനുള്ള സൗകര്യവും ഉണ്ടാകും. കെഎസ്എഫ്ഡിയുടെ കൂടുതൽ തിയേറ്ററുകളിൽ ഇത്തരം ക്രൈ റൂമുകൾ കൊണ്ടുവരുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു.
 
അടുത്ത ലേഖനം
'ലവ്'തമിഴ് റീമേക്ക് ടീസര്‍,ഭരത്തും വാണി ഭോജനും പ്രധാന വേഷങ്ങളില്‍