'ഹൃദയം' നടന്‍ ഇനി പോലീസ് യൂണിഫോമില്‍ !അശ്വത് ലാല്‍ വിനീത് ശ്രീനിവാസന്‍ ചിത്രത്തില്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2022 (10:23 IST)
ഹൃദയം സിനിമയിലെ പ്രണവ് അവതരിപ്പിച്ച കഥാപാത്രമായ അരുണിന്റെ കൂട്ടുകാരന്‍.ആന്റണി താടിക്കാരനായി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരം. അശ്വത് ലാല്‍ ഇന്ന് സിനിമ തിരക്കുകളിലാണ്. നടന്‍ പോലീസ് യൂണിഫോമിലെത്തുന്ന 'കുറുക്കന്‍' ചിത്രീകരണം പുരോഗമിക്കുകയാണ്.

നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന 'കുറുക്കന്‍' ല്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബിജു മേനോന്‍ നായകനായി എത്തിയ ഒരു തെക്കന്‍ തല്ല് കേസിനുശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'മഹാറാണി' റിലീസിനായി കാത്തിരിക്കുകയാണ് അശ്വത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :