1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. John kokken shares sarpatta parambarai 2 shooting update

ഇപ്പോഴും കഥ എന്താണെന്നൊന്നും അറിയില്ല, ഓഗസ്റ്റിൽ സാർപ്പട്ട 2 ഷൂട്ട് ആരംഭിക്കും : ജോൺ കൊക്കൻ

John Kokken, Sarpatta parambarai 2, Pa ranjith, Kollywood
ആര്യയെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്ത സിനിമയായിരുന്നു സര്‍പ്പട്ട പരമ്പരൈ. മദ്രാസിലെ ബോക്‌സിങ് സംസ്‌കാരെ ആസ്പദമാക്കിയൊരുക്കിയ സിനിമക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കൊവിഡ് കാലത്ത് ഒടിടി റിലീസായാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. സിനിമയുടെ രണ്ടാം ഭാഗം അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ സിനിമയെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് സര്‍പ്പട്ടൈയില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജോണ്‍ കൊക്കന്‍.
 
സര്‍പ്പാട്ട പരമ്പരൈ 2ന്റെ കഥ തനിക്ക് ഇപ്പോഴും അറിയില്ലെന്നും രണ്ടാം ഭാഗത്തിന്റെ ഷൂട്ട് ഓഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് കരുതുന്നതെന്നും ജോണ്‍ കൊക്കന്‍ പറയുന്നു. ഒന്ന്- രണ്ട് ആഴ്ചയ്ക്കുള്ളില്‍ പാ രഞ്ജിത്തിനെ കണ്ട് കഥ എന്തെന്നറിയണം. സിനിമ സാര്‍പ്പട്ടയുടെ സീക്വലാണോ പ്രീക്വലാണോ എന്നത് അറിയില്ല. ജോണ്‍ കൊക്കന്‍ പറയുന്നു.  
 
മികച്ച പ്രേക്ഷകപ്രീതിക്കൊപ്പം തന്നെ നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ സിനിമയില്‍ ആര്യ, ദുഷറ വിജയന്‍, ജോണ്‍ കൊക്കന്‍ എന്നിവര്‍ക്ക് പുറമെ ഷബീര്‍ കല്ലറയ്ക്കല്‍, സഞ്ചന നടരാജന്‍, പശുപതി തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. സിനിമയില്‍ വേമ്പുലി എന്ന കഥാപാത്രമായാണ് ജോണ്‍ കൊക്കന്‍ എത്തിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വെറൈറ്റി സിക്സുകൾ കണ്ട് ആസ്വദിക്കു, രാം ചരൺ - ജാൻവി കപൂർ ചിത്രം പെദ്ദി നെറ്റ്ഫ്ലിക്സിൽ