1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Toxic Movie Teaser Release: Geetu Mohandas Yash Movie Ladies Ladies Teaser Out Today

Toxic Teaser : ലേഡീസ് ആൻഡ് ലേഡീസ്! വരികയാണെങ്കിൽ എല്ലാവരും ഒരുമിച്ച് വാ; 'ടോക്സിക്' ലേഡീസ് ടീസർ പുറത്ത്

വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയുടെ റിലീസ് തീയതിയും ടീസറിനൊപ്പം ഔദ്യോഗികമായി പ്രഖ്യാപിച്ചു.

Toxic movie teaser, Yash Toxic Ladies Ladies, Geetu Mohandas Toxic Malayalam, Nayanthara Toxic movie look, Toxic release date August 26
കെജിഎഫ് ഫ്രാഞ്ചൈസിയുടെ വമ്പന്‍ വിജയത്തിന് ശേഷം യഷ് നായകനായി എത്തുന്ന  'ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രൗണ്‍-അപ്‌സ്' സിനിമയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. റിലീസ് തീയതിയെ പറ്റിയുള്ള ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ടാണ് സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലേഡീസ് ആന്‍ഡ് ലേഡീസ് എന്ന് പേരിട്ടിരിക്കുന്ന ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയുടെ റിലീസ് തീയതിയും ടീസറിനൊപ്പം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 26നാണ് സിനിമ ലോകമെങ്ങുമുള്ള തിയേറ്ററുകളിലെത്തുക.
 
ഒരു മിനിറ്റ് 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഗ്യാങ്ങ്സ്റ്റര്‍ ഡ്രാമയില്‍ മാസായാണ് നയന്‍താര, കിയാര അദ്വാനി,ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരെ ടോക്‌സിക് ടീം അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ രാക്ഷസന്മാരാക്കുന്നത് പ്രണയമാണ് എന്ന ഡയലോഗും ഒപ്പം നീണ്ടുനില്‍ക്കുന്ന വോയ്‌സ് ഓവറും ടീസറിനൊപ്പമുണ്ട്. സ്ത്രീ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി തുടങ്ങുന്ന ടീസറിനൊടുവില്‍ ബാറില്‍ വെച്ച് വനിതാ ഫൈറ്റര്‍മാരുമായി ഫൈറ്റ് ചെയ്യുന്ന യാഷിന്റെ രംഗങ്ങളുമാണുള്ളത്. 'ലേഡീസ് ആന്‍ഡ് ലേഡീസ്... നിങ്ങള്‍ക്ക് ഓരോരുത്തരായി വരണോ അതോ എല്ലാവര്‍ക്കും കൂടി ഒരുമിച്ച് വരണോ?' എന്ന് ചോദിച്ചുകൊണ്ട് ഫൈറ്റ് ചെയ്യുന്ന യാഷാണ് ടീസറിലുള്ളത്.
 
കെ.വി.എന്‍ പ്രൊഡക്ഷന്‍സും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്ന 'ടോക്‌സിക്' ഏകദേശം 700 കോടി രൂപ ചെലവിട്ടാണ് ഒരുങ്ങുന്നത്. കന്നഡ, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം ചിത്രീകരിച്ച സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. ഗീതു മോഹന്‍ദാസിന്റെ വേറിട്ട മേക്കിംഗും യഷിന്റെ സ്‌ക്രീന്‍ പ്രെസന്‍സും ഒത്തുചേരുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ചിത്രം ഭേദിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തല്‍.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മൂന്ന് ദിവസം സഹിച്ചു, പിന്നെ നിയന്ത്രണം വിട്ടു'; സ്കൂൾകാലത്തെ പീഡനാനുഭവം തുറന്നുപറഞ്ഞ് കയാദു ലോഹർ