അനുബന്ധ വാര്‍ത്തകള്‍
- അച്ഛനെ മിസ് ചെയ്യുന്നുണ്ട്, ആ സമയങ്ങളില്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്: ഇന്ദ്രജിത്ത് സുകുമാരന്‍
- ലൂസിഫറിലെ ഗോവര്ധന് എമ്പുരാനിലും ഉണ്ടാകുമോ? മുരളി ഗോപിയോട് ചോദിച്ച് ഇന്ദ്രജിത്ത്; എല്ലാം രഹസ്യമെന്ന് മറുപടി
- സംവിധാനം: ഇന്ദ്രജിത്ത് സുകുമാരന്‍ ! വരുന്നു പുത്തന്‍ പ്രൊജക്ട്, 2023 ല്‍ തിയറ്ററുകളിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ താരം
- 'കുറുപ്പ്' തിയേറ്ററില്‍ മൂന്ന് തവണ കണ്ടു,അച്ഛനെ പൊലീസ് വേഷത്തില്‍ കാണുന്നത് വലിയ ഇഷ്ടമാണെന്ന് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, വീഡിയോ
- ഇന്ദ്രജിത്തിന്റെ ആഹാ രണ്ടാം ദിവസത്തിലേക്ക്, മികച്ച പ്രതികരണത്തിന് നന്ദിയെന്ന് ഇന്ദ്രജിത്ത്
ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും സുരാജും, 'പത്താം വളവ്' ഫസ്റ്റ് ലുക്ക്
ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന്റെ ഫസ്റ്റ് ലുക്ക് എത്തി. ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം യു ജി എം എന്റര്‍ടൈന്‍മെന്റ് ബാനറില്‍ എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുന്നു.
കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രില്ലര്‍ ചിത്രം കൂടിയാണിത്.അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ.കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
അദിതി രവി, സ്വാസിക, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.രഞ്ജിന്‍ രാജ് സംഗീതം.രതീഷ് റാം ഛായാഗ്രഹണം.