1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Indrajith about Sukumaran

അച്ഛനെ മിസ് ചെയ്യുന്നുണ്ട്, ആ സമയങ്ങളില്‍ അച്ഛനുണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്: ഇന്ദ്രജിത്ത് സുകുമാരന്‍

Indrajith
നടന്‍ സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും ഇന്ന് മലയാള സിനിമയിലെ പ്രബലരായ രണ്ട് അഭിനേതാക്കളാണ്. സുകുമാരന്റെ മരണശേഷമാണ് ഇരുവരും സിനിമയില്‍ സജീവമായത്. താന്‍ ഇപ്പോഴും അച്ഛനെ മിസ് ചെയ്യാറുണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രജിത്ത് അച്ഛനെ കുറിച്ച് സംസാരിച്ചത്. 
 
'അച്ഛനെ മിസ് ചെയ്യുന്നുണ്ട്. ഓരോ വിജയം വരുമ്പോഴും അച്ഛനുണ്ടായിരുന്നുവെങ്കില്‍ എന്നാഗ്രഹിക്കാറുണ്ട്. അച്ഛന്‍ പ്രവര്‍ത്തിച്ച അതേ മേഖലയില്‍ മക്കള്‍ തിളങ്ങുന്നത് കണ്ടാല്‍ അച്ഛന് സന്തോഷമാവും. അത്രത്തോളം ഓര്‍മകല്‍ നല്‍കിയാണ് അച്ഛന്‍ പോയത്. അധികം സംസാരിക്കാറില്ല, സ്ട്രിക്ടായ ആളാണെന്നാണ് അച്ഛനെക്കുറിച്ച് പൊതുവെ പറയാറുള്ളത്. എന്നാല്‍ വീട്ടില്‍ അച്ഛന്‍ വേറൊരാളാണ്,' ഇന്ദ്രജിത്ത് പറഞ്ഞു. 
 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
കുടുംബസമേതം ഉത്സവലഹരിയില്‍ അര്‍മാദിക്കാം; ആന്റണി പെപ്പെയുടെ അജഗജാന്തരം എത്തുന്നു, ഡിസംബര്‍ 23 ന് തിയറ്ററുകളില്‍