സംവിധാനം: ഇന്ദ്രജിത്ത് സുകുമാരന്‍ ! വരുന്നു പുത്തന്‍ പ്രൊജക്ട്, 2023 ല്‍ തിയറ്ററുകളിലെത്തിക്കാമെന്ന പ്രതീക്ഷയില്‍ താരം

രേണുക വേണു| Last Modified ഞായര്‍, 21 നവം‌ബര്‍ 2021 (18:28 IST)

അനിയന്‍ പൃഥ്വിരാജ് സുകുമാരന് പിന്നാലെ ഇന്ദ്രജിത്ത് സുകുമാരനും സംവിധായകന്റെ കുപ്പായമണിയുന്നു. താന്‍ സംവിധാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രജിത്ത് പറഞ്ഞു. 'ആറേഴ് മാസമായി പുതിയ സിനിമയുടെ ജോലികളുടെ പിന്നാലെയാണ്. സ്‌ക്രിപ്റ്റ് റെഡിയായി വരുന്നതേയുള്ളൂ. പക്ഷേ, പ്രൊജക്ട് വരാന്‍ കുറച്ച് കൂടി സമയമെടുക്കും. അങ്ങനെയുള്ള സിനിമയാണ്. 2023 ന് ഉള്ളില്‍ ചെയ്യാമെന്ന് വിശ്വസിക്കുന്നു,' ഇന്ദ്രജിത്ത് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :