അനുബന്ധ വാര്‍ത്തകള്‍
- കുറുപ്പ് രണ്ടാം വാരത്തിലേക്ക്, ഇന്ന് തിയറ്ററുകളിലെത്തുന്ന പുതിയ സിനിമകള്‍, ട്രെയിലറുകള്‍
- കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ
- കുറുപ്പ് നായികയുടെ മാസ് മറുപടി, പൊട്ടിച്ചിരിച്ച് ദുല്‍ഖര്‍, വൈറലായ വീഡിയോ കാണാം
- 50 കോടി ക്ലബില്‍ ദുല്‍ഖറിന്റെ കുറുപ്പ്, നേട്ടം നാല് ദിവസത്തിനുള്ളില്‍, ആഘോഷമാക്കി മലയാള സിനിമാലോകം
- നന്ദി പറയാന്‍ വാക്കുകളില്ല, ഇരുകൈയും നീട്ടി സ്വീകരിച്ചതിനു നിങ്ങള്‍ക്ക് നന്ദി ; വൈകാരികമായി ദുല്‍ഖര്‍
'കുറുപ്പ്' തിയേറ്ററില്‍ മൂന്ന് തവണ കണ്ടു,അച്ഛനെ പൊലീസ് വേഷത്തില്‍ കാണുന്നത് വലിയ ഇഷ്ടമാണെന്ന് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, വീഡിയോ
ഇന്ദ്രജിത്തിന്റെ രണ്ട് സിനിമകളാണ് ഇപ്പോള്‍ തിയറ്ററുകളില്‍ ഉള്ളത്. കുറുപ്പ് നവംബര്‍ 12ന് റിലീസ് ചെയ്തപ്പോള്‍ ആഹാ നവംബര്‍ 19നാണ് പ്രദര്‍ശനത്തിനെത്തിയത്. അച്ഛന്റെ രണ്ട് സിനിമകളും തിയേറ്ററില്‍ കണ്ട സന്തോഷം മകള്‍ പ്രാര്‍ത്ഥന ഇന്ദ്രജിത്ത് പങ്കുവയ്ക്കുകയാണ്.
'ഈ സിനിമയ്ക്കു വേണ്ടി അച്ഛന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ ശബ്ദമൊന്നും കാണില്ല. ഈ കാഴ്ചകളൊക്കെ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ആ പരിശ്രമത്തിന്റെ ഫലമാണ് ഈ സിനിമയുടെ വിജയം. റിലീസിന് മുന്‍പ് പ്രിവ്യൂ കണ്ടിരുന്നു. പിന്നെ തീയറ്ററില്‍ മൂന്ന് തവണ കണ്ടു. അച്ഛനെ പൊലീസ് വേഷത്തില്‍ കാണുന്നത് വലിയ ഇഷ്ടമാണ്'.- പ്രാര്‍ത്ഥന പറഞ്ഞു.