1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Operation Java World Television premiere release date announced

വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ റിലീസ് പ്രഖ്യാപിച്ച് ഓപ്പറേഷന്‍ ജാവ,മെയ് 15ന് പ്രേക്ഷകരിലേക്ക് !

ഓപ്പറേഷന്‍ ജാവ
സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ഓപ്പറേഷന്‍ ജാവ മിനിസ്‌ക്രീനിലേക്ക്. വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി മെയ് 15ന് വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിലൂടെ പ്രദര്‍ശനത്തിനെത്തും.സീ കേരളമാണ് സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേരത്തെ തന്നെ നേടിയിരുന്നു.
 
അതേസമയം ഓപ്പറേഷന്‍ ജാവയുടെ ഹിന്ദി റീമേക്ക് അടുത്തുതന്നെ തുടങ്ങാനാണ് സാധ്യത. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നാലെ പുറത്തുവരും. 75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി. ഇതുമായി ബന്ധപ്പെട്ട ജോലികള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് സൂചനയും അടുത്തിടെ അദ്ദേഹം ഒരു ഫാന്‍ ചാറ്റില്‍ നല്‍കിയിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടിയെപ്പോലെ ഈഗോയുള്ള ഒരാള്‍ വേറെയില്ല, മൂന്നാമത്തെ ദിവസം ഞാന്‍ നിര്‍മ്മാതാവിനോട് പറഞ്ഞു എനിക്ക് പറ്റില്ലെന്ന് - സംവിധായകൻറെ തുറന്നുപറച്ചിൽ !