വീണ്ടും 'ഓപ്പറേഷന്‍ ജാവ' ടീം ഒന്നിക്കുമോ ? മറുപടി നല്‍കി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 6 മെയ് 2021 (14:56 IST)

വീണ്ടും 'ഓപ്പറേഷന്‍ ജാവ' ടീം ഒന്നിക്കുമോ ? ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യമാണ്. ഇതിന് മറുപടി നല്‍കി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന സൂചന അദ്ദേഹം നല്‍കി. അടുത്തിടെ ഒരു ഫാന്‍ ചാറ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്.

ഓപ്പറേഷന്‍ ജാവ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും വന്നിട്ടില്ല. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഇതിനകം പ്രഖ്യാപിച്ചു.സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി. മെയ് ഒമ്പതിന് മിനിസ്‌ക്രീനില്‍ എത്തുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :