ഒ.ടി.ടി റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് 'ഓപ്പറേഷന്‍ ജാവ'

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ഏപ്രില്‍ 2021 (09:21 IST)

തിയേറ്ററുകളിലെ നിറഞ്ഞ പ്രദര്‍ശനത്തിനുശേഷം 'ഓപ്പറേഷന്‍ ജാവ' ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി.റിലീസ് തീയതി പ്രഖ്യാപിച്ചു. മെയ് 9 ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 75 ദിവസത്തോളം വിജയകരമായി തീയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തില്‍
ബാലു വര്‍ഗീസ്, ലുക്മാന്‍, വിനായകന്‍, ഇര്‍ഷാദ്, ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു, ധന്യ അനന്യ, വിനീത കോശി, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.


'മുംബൈ പോലീസ് എന്നാ സുമ്മാവാ' എന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ ഹിന്ദി റീമേക്ക് അടുത്തിടെയാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.

ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും 'ഓപ്പറേഷന്‍ ജാവ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :