'മുംബൈ പോലീസ് എന്നാ സുമ്മാവാ', ഓപ്പറേഷന്‍ ജാവ' ഹിന്ദിയിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (15:08 IST)

ഓപ്പറേഷന്‍ ജാവ ഹിന്ദിയിലേക്ക്. സിനിമയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 'മുംബൈ പോലീസ് എന്നാ സുമ്മാവാ' - എന്നാ രസകരമായ ചോദ്യവുമായാണ് ടീം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.

ലോക്ക് ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം എത്തിയ സിനിമകളുടെ കൂട്ടത്തില്‍ ഓപ്പറേഷന്‍ ജാവയും ഉണ്ടായിരുന്നു. വലിയ താരനിര ഇല്ലാഞ്ഞിട്ടും പോലും 'ഓപ്പറേഷന്‍ ജാവ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു. തീയേറ്ററുകളിലെ മിന്നും വിജയത്തിനുശേഷം ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സീ 5 ആണ് സ്ട്രീമിംഗ് അവകാശങ്ങള്‍ നേടിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :