'ഓപ്പറേഷന്‍ ജാവ' മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേയ്ക്ക്, പുത്തന്‍ വിശേഷങ്ങളുമായി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 മെയ് 2021 (08:54 IST)

75 ദിവസത്തില്‍ കൂടുതല്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ഓപ്പറേഷന്‍ ജാവ മിനിസ്‌ക്രീന്‍ പ്രേക്ഷകരിലേയ്ക്ക് എത്തുകയാണ്. അതിനായുള്ള പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും നടന്മാരായ ബാലു വര്‍ഗീസ്, ഇര്‍ഷാദ്, പ്രശാന്ത് അലക്‌സാണ്ടര്‍ തുടങ്ങിയവര്‍. സീ കേരളത്തിന്റെ പ്രമോ ഷൂട്ടില്‍ പങ്കെടുത്ത വിവരം സംവിധായകന്‍ തന്നെയാണ് അറിയിച്ചത്.

സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി. മെയ് 9 ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ഹിന്ദി റീമേക്ക് അടുത്തിടെയാണ് നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചത്. വൈകാതെ തന്നെ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. അഭിനേതാക്കളുടെ വിവരങ്ങള്‍ പിന്നാലെ പുറത്തുവരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :