അനുബന്ധ വാര്‍ത്തകള്‍
- ഒരു ദിവസം ഇടവേളയില്‍ നിമിഷയുടെ 2 സിനിമകള്‍ റിലീസ്, ഒന്ന് തിയേറ്ററിലും മറ്റൊന്ന് ഒ.ടി.ടിയിലും !
- നിമിഷയുടെ കിടിലന്‍ ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ ഇതാണ് !
- 'ഇനി നിന്റെയൊരു വിരല്‍ അനങ്ങിയാല്‍ നിന്റെ അന്ത്യമായിരിക്കും'; സുദേവ് നായരോട് ഏറ്റുമുട്ടാന്‍ ഇന്ദ്രജിത്ത്
- നിവിന്‍പോളിയും അര്ജുന് അശോകനും നേര്‍ക്കുനേര്‍,'തുറമുഖം' പുതിയ ട്രെയിലര്‍
- 'ആദ്യമായി ക്ലാപ്പ്ബോര്‍ഡ് വെച്ചത് ലളിതച്ചേച്ചിയുടെ മുഖത്ത്', സംവിധാന സഹായിയായിരുന്ന സമയത്തെ അനുഭവമായി സൗബിന്
ആരാധകരുടെ മനം കവര്‍ന്ന് നിമിഷയുടെ ടാറ്റു; ചിരിയഴകില്‍ പ്രിയതാരം, ചിത്രങ്ങള്‍ കാണാം
ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നിമിഷ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നെഞ്ചിലെ ടാറ്റുവും ഏവരേയും മയക്കുന്ന ചിരിയുമാണ് ഈ ചിത്രങ്ങളിലെ ശ്രദ്ധാകേന്ദ്രം.
രാജീവ് രവി സംവിധാനം ചെയ്ത തുറമുഖമാണ് നിമിഷയുടേതായി ഇനി തിയറ്ററുകളിലെത്താനുള്ളത്. ജൂണ്‍ 10 ന് ചിത്രം റിലീസ് ചെയ്യും. ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും. ഡോക്ടര്‍ ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന സിനിമയില്‍ ടൊവിനോയുടെ നായികയായും നിമിഷ അഭിനയിക്കും.1997 ജനുവരി നാലിനാണ് നിമിഷയുടെ ജനനം. ഈട, ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.