ഒരു ദിവസം ഇടവേളയില്‍ നിമിഷയുടെ 2 സിനിമകള്‍ റിലീസ്, ഒന്ന് തിയേറ്ററിലും മറ്റൊന്ന് ഒ.ടി.ടിയിലും !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ജൂണ്‍ 2022 (10:04 IST)

മലയാള സിനിമയില്‍ തിരക്കുള്ള താരങ്ങളിലൊരാളാണ് നിമിഷ സജയന്‍. ഒരു ദിവസം ഇടവേളയില്‍ 2 ചിത്രങ്ങളാണ് നടിയുടെതായി പ്രദര്‍ശനത്തിനെത്തുന്നത്. ഒരെണ്ണം തിയേറ്റര്‍ റിലീസ് ആണെങ്കില്‍ മറ്റൊന്ന് ഒ.ടി.ടിയില്‍.

ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും.

നേരത്തെ ജൂണ്‍ മൂന്നിന് റിലീസ് പ്രഖ്യാപിച്ച നിവിന്‍ പോളി ചിത്രം തുറമുഖം ജൂണ്‍ 10 ലേക്ക് റിലീസ് മാറ്റിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, നിമിഷ സജയന്‍ എന്നിവര്‍ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :