അനുബന്ധ വാര്‍ത്തകള്‍
- ഇത് പഴയ ജോജു അല്ല, രൂപത്തിലും ഭാവത്തിലും അടിമുടി മാറി; 'പീസ്'ലെ പുത്തൻ ലുക്ക് !
- ജോസഫിന് രണ്ടുവയസ്സ്, ഓർമ്മകള്‍ പങ്കുവെച്ച് ജോജു ജോർജ് !
- ചാക്കോച്ചനും ജോജുവും പൊലീസ്, ഇരയുടെയും വേട്ടക്കാരുടെയും കഥയുമായി നായാട്ട് !
- നായാട്ട് ചിത്രീകരണം പൂർത്തിയായി, പൊലീസുകാരനായി കുഞ്ചാക്കോ ബോബൻ !
- 'ഹലാൽ ലവ് സ്റ്റോറി' ട്രെയിലര്‍ എത്തി, റിലീസ് 15ന് ആമസോണ്‍ പ്രൈമില്‍ !
അടിപൊളി പ്രണയകഥയുമായി ജോജു ജോർജ്ജും നിഖില വിമലും, 'മധുരം' വരുന്നു !
'ജൂൺ' സംവിധായകൻ അഹമ്മദ് കബീറിന്റെ അടുത്ത ചിത്രമാണ് മധുരം. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ, അർജുൻ അശോകൻ, നിഖില വിമൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. കൊച്ചിയിൽ ഷൂട്ടിംഗ് ആരംഭിച്ച വിവരം നിർമ്മാതാവ് കൂടിയായ ജോജു ജോർജ്ജ് അറിയിച്ചു.
റൊമാൻസ് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഇതെന്ന് സംവിധായകൻ പറഞ്ഞു. രണ്ട് തലമുറകളുടെ പക്വതയുള്ള പ്രണയത്തെക്കുറിച്ചാണ് മധുരം എന്ന സിനിമ പറയുന്നത്. ജോജു ജോർജ്, ശ്രുതി രാമചന്ദ്രൻ എന്നിവർ ദമ്പതികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അർജുൻ അശോകനും നിഖില വിമലും യുവ ജോഡികളായി ചിത്രത്തിലെത്തും. നടൻ ഇന്ദ്രൻസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആഷിഖ് അമീര്‍, ഫാഹിം സഫര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജ്, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. എറണാകുളം, കോട്ടയം എന്നിവിടങ്ങളാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ.