നായാട്ട് ചിത്രീകരണം പൂർത്തിയായി, പൊലീസുകാരനായി കുഞ്ചാക്കോ ബോബൻ !

കെ ആര്‍ അനൂപ്| Last Modified ശനി, 17 ഒക്‌ടോബര്‍ 2020 (13:38 IST)
ചാർലിയ്ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നായാട്ട്'. ജോജു ജോർജും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രത്തിൽ ആണ് നായികയായെത്തുന്നത്. സിനിമയുടെ ചിത്രീകരണം പൂർത്തിയായതായി നടൻ അറിയിച്ചു. പ്രവീൺ മൈക്കിൾ എന്ന സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ് നടൻ ചിത്രത്തിലെത്തുന്നത്. ചിത്രം തിയേറ്ററിൽ റിലീസ് ആയിരിക്കുമെന്നും താരം പറഞ്ഞു. സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

ജോസഫിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിന്റെതാണ് രചന. ഛായാഗ്രഹണം ഷൈജു ഖാലിദും എഡിറ്റിംഗ് മഹേഷ് നാരായണനും നിർവഹിക്കുന്നു. അൻവർ അലിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതമൊരുക്കുന്നത്. സംവിധായകൻ രഞ്ജിത്തിന്റെയും ശശിധരന്റെയും ഉടമസ്ഥതയിലുള്ള ഗോൾഡ് കോയിൻ മോഷന്‍ പിക്ചേഴ്സും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പട, മറിയം ടെയ്‌ലേഴ്സ്, മോഹൻകുമാർ ഫാൻസ് തുടങ്ങിയ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്‍റേതായി വരാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :