ഇനി കളി ഇന്റർനാഷണൽ: അവഞ്ചേഴ്‌സ് സംവിധായകരുടെ ചിത്രത്തിൽ ധനുഷ്, കൂടെ ക്രിസ് ഇവാൻസും റയാൻ ഗോസ്‌ലിങ്ങും

അഭിറാം മനോഹർ| Last Modified വെള്ളി, 18 ഡിസം‌ബര്‍ 2020 (14:59 IST)
അവഞ്ചേഴ്‌സ് സംവിധായകരായ റൂസോ സഹോദരന്മാരുടെ പുതിയ ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷും പ്രധാനവേഷത്തിലെത്തുന്നു. ദ ഗ്രേറ്റ് മാൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൂപ്പർ താരങ്ങളായ ക്രിസ് ഇവാൻസിനും റയാൻ ഗോസ്‌ലിങ്ങിനുമൊപ്പമാണ് ധനുഷ് ഇത്തവണ ഹോളിവുഡിൽ എത്തുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ത്രില്ലറിൽ അനാ ഡെ അർമാസാണ് നായിക.

2009ൽ പുറത്തിറങ്ങിയ മാർക്ക് ഗ്രീനിയുടെ ദ ഗ്രേ മാൻ എന്ന നോവൽ ആസ്‌പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. നെറ്റ്‌ഫ്ലിക്‌സാണ് ധനുഷ് അഭിനയിക്കുന്ന വാർത്ത പുറത്തുവിട്ടത്. അതേസമയം ചിത്രത്തിൽ ഭാഗമാവുന്നതിന്റെ സന്തോഷം പങ്കുവെച്ച് ധനുഷും രംഗത്തെത്തി. ആക്ഷൻ പാക്ക്‌ഡ് ചിത്രത്തിന്റെ ഭാഗമാവാൻ താൻ കാത്തിരിക്കുകയാണെന്നും ധനുഷ് പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :