ഇത് പഴയ ജോജു അല്ല, രൂപത്തിലും ഭാവത്തിലും അടിമുടി മാറി; 'പീസ്'ലെ പുത്തൻ ലുക്ക് !

കെ ആർ അനൂപ്| Last Modified തിങ്കള്‍, 23 നവം‌ബര്‍ 2020 (13:00 IST)
ഇത് പഴയ ജോജു അല്ല, രൂപത്തിലും ഭാവത്തിലും അടിമുടി മാറി. 'പീസ്' എന്ന ചിത്രത്തിൽ നിന്നുള്ള നിന്നുളള പുതിയ ലുക്ക്. ബൈക്ക് സ്റ്റണ്ട് നടത്തുന്ന നടന്റെ ലൊക്കേഷൻ സ്റ്റിൽ പുറത്തുവന്നിരിക്കുകയാണ്. മാത്രമല്ല ഇതുവരെ കാണാത്ത
ഗെറ്റപ്പിലാണ് താരം.

നവംബർ 16ന് തൊടുപുഴയിൽ ആയിരുന്നു ഷൂട്ടിംഗ് ആരംഭിച്ചത്. സൻഫീർ കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ്, ആശ ശരത്, ലെന, അദിതി രവി മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സഫർ സനലും രമേഷ് ഗിരിജയും ചേർന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയത്. ഷമീർ ജിബ്രാൻ ഛായാഗ്രാഹണം നിർവഹിക്കുന്നു. എന്തായാലും ജോജു ജോർജിൻറെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേമികൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :