ജോസഫിന് രണ്ടുവയസ്സ്, ഓർമ്മകള്‍ പങ്കുവെച്ച് ജോജു ജോർജ് !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 16 നവം‌ബര്‍ 2020 (16:55 IST)
ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ജോസഫിന് രണ്ടു വയസ്സ് തികയുന്നു. 2018 നവംബർ 16നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. തൻറെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് ജോസഫ് എന്നാണ് ജോജു പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ രണ്ടാം വാർഷിക ദിനത്തിൽ സഹപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട്
ജോസഫിൻറെ പഴയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ.

കുറ്റാന്വേഷണത്തില്‍ അസാധാരണമായ കഴിവുളള റിട്ടയേര്‍ഡ് പോലീസുകാരനായ ജോസഫിന്റെ ജീവിതത്തിലൂടെ ആയിരുന്നു കഥ മുന്നോട്ടു പോയത്. 2018ലെ ബോക്സോഫീസ് ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റിൽ ഇടം നേടാൻ സിനിമയ്ക്കായി. മികച്ച പ്രകടനമാണ് ജോജു ജോര്‍ജ് കാഴ്ചവച്ചത്. അതേസമയം ചിത്രത്തിൻറെ റീമേക്ക് തമിഴിൽ ഒരുങ്ങുകയാണ്. എം പത്മകുമാര്‍ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, ആത്മീയ, മാളവിക മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. കെട്ടുറപ്പുള്ള തിരക്കഥയായിരുന്നു മറ്റൊരു പ്രത്യേകത. ഷഹീ കബീർ ആയിരുന്നു തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :