'ഹലാൽ ലവ് സ്റ്റോറി' ട്രെയിലര്‍ എത്തി, റിലീസ് 15ന് ആമസോണ്‍ പ്രൈമില്‍ !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ഒക്‌ടോബര്‍ 2020 (14:40 IST)
ഹലാൽ ലവ് സ്റ്റോറിയുടെ പുറത്തിറങ്ങി. ഒരു ഗ്രാമത്തിലെ കുറച്ച് ആളുകൾ ചേർന്ന് ഒരു ടെലിഫിലിം നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഹാസ്യത്തിന് പ്രാധാന്യം ഉള്ള ചിത്രം ഒരു പക്കാ ചിരി എന്റർടെയ്‌നർ ആയിരിക്കും. ഇന്ദ്രജിത്തും ഗ്രേസ് ആന്റണിയും ദമ്പതികളായാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹലാൽ ലവ് സ്റ്റോറി.

ജോജു ജോർജ് സംവിധായകനായി ചിത്രത്തിൽ അഭിനയിക്കുമ്പോൾ ആസ്വാദകർക്ക് ചിരിക്കാൻ ഒരുപാടുണ്ട്. ഷറഫുദ്ദീനും പ്രധാനവേഷത്തിലെത്തുന്നു. പാർവതി ഗസ്റ്റ് റോളിലാണ് ചിത്രത്തിൽ എത്തുന്നത്. സക്കറിയയുംമുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :