1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Netflix streamfest

നെറ്റ്ഫ്‌ളിക്‌സ് ഇന്നും നാളെയും സൗജന്യം, വരിക്കാർ അല്ലാത്തവർക്കും സിനിമയും സീരീസും ഫ്രീയായി കാണാം !

നെറ്റ്ഫ്ലിക്സ്
പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് ഇന്നും നാളെയും സൗജന്യമായി ഉപയോഗിക്കാം. നെറ്റ്ഫ്‌ളിക്‌സ് സ്ട്രീംഫെസ്റ്റ് എന്ന പദ്ധതിയിലൂടെ വരിക്കാർ അല്ലാത്തവർക്കും സിനിമകളും സീരീസുകളും അടക്കമുള്ള പരിപാടികൾ ശനിയും ഞായറും സൗജന്യമായി ആസ്വദിക്കാം.
 
ഇതിനായി നെറ്റ്ഫ്ലിക്സ് ആപ്പ് ഡൗൺലോഡ് ചെയ്യുകയോ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യണം. അതിനു ശേഷം ഫോൺ നമ്പറും ഇമെയിൽ അഡ്രസ്സും നൽകി പാസ്സ്‌വേർഡും യൂസർ നെയിമും സെറ്റ് ചെയ്യണം. ഇതിനുശേഷം നെറ്റ്ഫ്‌ളിക്‌സ് പരിപാടികൾ സൗജന്യമായി ഈ രണ്ടു ദിവസങ്ങളിൽ കാണാം. 
അടുത്ത ലേഖനം
ഈ മേഖലയിൽ നിന്നും പുറത്താവാതെ നോക്കേണ്ടത് എന്റെ ഉത്തരവാദിത്തം, അടുത്ത സിനിമ നിർണായകമെന്ന് ലാൽ ജോസ്