'പരിയേറും പെരുമാൾ' സംവിധായകൻ മാരി സെൽ‌വരാജിന്റെ അടുത്ത ചിത്രത്തിൽ നായകൻ ധ്രുവ് വിക്രം !

കെ ആർ അനൂപ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (21:26 IST)
‘അർജുൻ റെഡ്ഡി’യുടെ തമിഴ് റീമേക്ക് ‘ആദിത്യവർമ ’എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് ധ്രുവ് വിക്രം. തമിഴ് പതിപ്പ് ബോക്സോഫീസിൽ വലിയ ചലനമുണ്ടാക്കിയെല്ലെങ്കിലും ധ്രുവ് മികച്ച പ്രകടനം കാഴ്ച വെച്ചു. അടുത്തതായി
അച്ഛൻ വിക്രമുമായി സ്‌ക്രീൻ സ്‌പേസ് പങ്കിടാൻ ഒരുങ്ങുകയാണ് നടൻ. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഒരു ഗ്യാങ്സ്റ്റർ ചിത്രമാണിത്.

അതേസമയം, മാരി സെൽവരാജിന്റെ സ്‌പോർട്‌സ് ചിത്രത്തിൽ ധ്രുവ് അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മാരി സെൽ‌വരാജ് സംവിധാനം ചെയ്യുന്ന ഒരു സ്‌പോർട്‌സ് ചിത്രം താൻ നിർമ്മിക്കുന്നുണ്ടെന്നും അതിലൊരു യുവ നടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സംവിധായകൻ പാ രഞ്ജിത്ത് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ധ്രുവ് ഈ ചിത്രത്തിൽ നായകനായി എത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.

മാരി സെൽ‌വരാജിന്റെ ആദ്യ ചിത്രം 'പരിയേറും പെരുമാൾ' ആയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :