വിജയ് - അറ്റ്‌ലി വീണ്ടും കൈകോർക്കുന്നു, അണിയറയിൽ പുതിയ ചിത്രം ?

കെ ആർ അനൂപ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (14:36 IST)
ഇളയദളപതി വിജയും സംവിധായകൻ അറ്റ്‌ലിയും വീണ്ടും ഒന്നിക്കുന്നു. ബിഗിലിനു ശേഷം ഇരുവരും ഒരു ചിത്രത്തിനായി കൈകോർക്കുന്നുവെന്ന വാർത്തകളാണ് കോളിവുഡിൽ നിന്ന് വരുന്നത്.

വിജയ് അടുത്തിടെ അറ്റ്‌ലിയുടെ ചെന്നൈ ഓഫീസ് സന്ദർശിച്ചിരുന്നു. നടൻ കഥ കേട്ടു എന്നും ഈ കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നുമാണ് പറയപ്പെടുന്നത്.

തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വൻവിജയം നേടിയവയുമായിരുന്നു. 251 കോടി രൂപ കളക്ഷനാണ് മെർസൽ നേടിയത്. വിജയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം ഷാരൂഖ് - അറ്റ്‌ലി ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് സംവിധായകൻ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :