മോഹൻലാലിനൊപ്പം 'ട്രൂ ലൈസ്' ചെയ്യാൻ ലാൽ ജോസ് !

കെ ആർ അനൂപ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (15:40 IST)
മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹൻലാൽ. അദ്ദേഹത്തിൻറെ ആക്ഷൻ രംഗങ്ങൾ കാണാൻ ആരാധകർക്കും ആവേശമാണ്. എല്ലാത്തരം ആക്ഷൻ രംഗങ്ങളും ഡ്യൂപ്പില്ലാതെ തന്നെ ലാൽ ചെയ്യാറുണ്ട്. നടൻറെ മാസ്സ് ആക്ഷൻ എന്റെർറെയ്‌നർ 'ആറാട്ട്' ഒരുങ്ങുകയുമാണ്. അതേസമയം ലാലുമൊത്ത് ഒരു ആക്ഷൻ ചെയ്യണമെന്ന ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ലാൽജോസ്. 'വെളിപാടിൻറെ പുസ്തകം' എന്നൊരു ചിത്രത്തിൽ മാത്രമേ ലാൽ ജോസിനൊപ്പം പ്രവർത്തിച്ചിട്ടുള്ളൂ.

വലിയ ക്യാൻവാസിൽ ഉഗ്രൻ ആക്ഷൻ ഫിലിം ചെയ്യണമെന്നാണ് ആഗ്രഹമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലാൽ ജോസ്. അതിൽ മോഹൻലാൽ നായകൻ ആകണം. ട്രൂ ലൈസ് എന്ന ഹോളിവുഡ് ചിത്രം പോലെയൊക്കെയുള്ള വമ്പൻ ആക്ഷൻ ചിത്രമാണ് തന്റെ മനസിലെന്നും ലാൽ ജോസ് പറയുന്നു.

നടൻ സുരേഷ് ഗോപിക്കൊപ്പം ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രം ലാൽജോസ് സംവിധാനം ചെയ്തിട്ടുണ്ട്. 2001ൽ പുറത്തിറങ്ങിയ 'രണ്ടാംഭാവം' എന്ന ചിത്രമായിരുന്നു അത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :