ചിയാൻ വിക്രം ചിത്രം 'കോബ്ര' ഷൂട്ടിംഗ് പുനരാരംഭിച്ചു

കെ ആർ അനൂപ്| Last Modified വെള്ളി, 4 ഡിസം‌ബര്‍ 2020 (20:49 IST)
വ്യത്യസ്ത കഥാപാത്രങ്ങളായി എത്തി പ്രേക്ഷകരെ എന്നും അതിശയിപ്പിച്ചിട്ടുളള നടനാണ് ചിയാൻ വിക്രം. താരത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് കോബ്ര. നടൻ ഏഴ് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്ന സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണ നിർത്തിവെച്ചതായിരുന്നു. ലൊക്കേഷൻ സ്റ്റിൽ പങ്കുവെച്ചുകൊണ്ട് സംവിധായകൻ അജയ് ജ്ഞാനമുത്തുവാണ് ഇക്കാര്യം അറിയിച്ചത്.

ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ ആണ് വില്ലനായി എത്തുന്നത്. വിക്രം, ഇർഫാൻ എന്നിവരെ കൂടാതെ കെ എസ് രവികുമാർ, ശ്രീനിധി ഷെട്ടി, മൃണാളിനി, കനിഹ, പത്മപ്രിയ, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :