അനുബന്ധ വാര്‍ത്തകള്‍
- വേനല്‍ച്ചൂട് അതികഠിനം; കേരളത്തില്‍ എട്ട് ജില്ലകളില്‍ താപനില 35 കടന്നു, സൂര്യാഘാതത്തിനു സാധ്യത
- ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !
- മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല മലയാളത്തിലെ ആ യുവ നടന്റെ കൂടെ അഭിനയിക്കണം, കെജിഎഫ് നടി ശ്രീനിധി ഷെട്ടിയുടെ ഇഷ്ടങ്ങള്‍
- ഒ.ടി.ടി നിര്‍മ്മാതാവിന് കോടികള്‍ നല്കാന് തയ്യാര്‍,മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് ആദ്യം തിയേറ്ററുകളില്‍ !
- ഇങ്ങനെ എറിയുമെന്ന് വിചാരിച്ചില്ല ! ബെയര്‍സ്റ്റോയുടെ ത്രോയില്‍ ഹൂഡ ഔട്ട്; എന്തൊരു ഉന്നമെന്ന് ആരാധകര്‍
'നീലവെളിച്ചം' ഷൂട്ടിംഗ് സെറ്റില്‍ ശൈലജ ടീച്ചര്‍, തങ്ങളെ ഞെട്ടിച്ചെന്ന് ആഷിഖ് അബു
നീലവെളിച്ചം കണ്ണൂരിലായിരുന്നു ചിത്രീകരണം തുടങ്ങിയത്. ഷൂട്ടിംഗ് സെറ്റിലേക്ക് അപ്രതീക്ഷിതമായി എംഎല്‍എ കെ.കെ. ശൈലജ എത്തിയ സന്തോഷത്തിലാണ് സംവിധായകന്‍ ആഷിഖ് അബു.
ഷൂട്ടിംഗ് കാണാനെത്തിയ ശൈലജ ടീച്ചറെ കണ്ട് തങ്ങള്‍ ഞെട്ടി എന്ന് ആഷിഖ് അബു പറയുന്നു. റിമ കല്ലിങ്കലും ടോവിനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറ്റി പതിമൂന്നാമത്തെ ജന്മദിനത്തോടനുബന്ധിച്ചാണ് സംവിധായകന്‍ ആഷിക് അബു ചിത്രം പ്രഖ്യാപിച്ചത്.1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീ നിലയം നീല വെളിച്ചത്തെ ആസ്പദമാക്കിയാണ് നിര്‍മ്മിച്ചത്. ഗുഡ്‌നൈറ്റ് മോഹന്‍ ഈ സിനിമയുടെ അവകാശം നേരത്തെ സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തില്‍ നിന്ന് റൈറ്റ്‌സ് ആഷിക് അബു ഇപ്പോള്‍ നേടി.
ബിജിപാലും റെക്സ് വിജയനും ചേര്‍ന്ന് ചിത്രത്തിനായി സംഗീതമൊരുക്കുന്നു. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംങ്ങും നിര്‍വഹിക്കുന്നു.