ദുല്‍ഖറിന്റെ ഈ ചിരിക്ക് കാരണം മമ്മൂട്ടി, കാര്യം നിസ്സാരം !

കെ ആര്‍ അനൂപ്| Last Modified ശനി, 30 ഏപ്രില്‍ 2022 (10:08 IST)

മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നില്‍ എത്താന്‍ കൊതിക്കാത്ത താരങ്ങള്‍ ഉണ്ടാകില്ല. ഇപ്പോഴിതാ മകന്‍ ദുല്‍ഖറിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് മമ്മൂട്ടി.

''വെളിച്ചം നോക്കൂ,ക്യാമറയിലേക്ക് നോക്കൂ,കള്ളചിരി വേണ്ട' എന്നൊക്കെ സീനിയര്‍ നിങ്ങളോട് പറയുമ്പോള്‍..മുട്ടുകള്‍ വിറയ്ക്കുന്നു കാരണം ലെന്‍സിന് പിന്നില്‍ അദ്ദേഹമാണ്..''-എന്നാണ് മമ്മൂട്ടി പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചത്.
പുഴു ലൊക്കേഷനില്‍ മമ്മൂട്ടി ക്യാമറ കൈകളിലെടുത്തപ്പോള്‍ തന്നെ അണിയറ പ്രവര്‍ത്തകര്‍ക്കും കൗതുകമായി. ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഒടുവില്‍ മമ്മൂട്ടി ഇന്ദ്രന്‍സിന്റെ പടം ക്യാമറയില്‍ പകര്‍ത്തി.

ഭീഷ്മപര്‍വ്വം പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി എത്തിയപ്പോള്‍ പല താരങ്ങളും തങ്ങളുടെ ആഗ്രഹം തുറന്നുപറഞ്ഞു. ക്യാമറ കയ്യില്‍ കിട്ടിയപ്പോള്‍ മമ്മൂട്ടി ഓരോരുത്തരുടെതായി ഫോട്ടോ പകര്‍ത്തി. പ്രീസ്റ്റ് ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടി പകര്‍ത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :