അനുബന്ധ വാര്‍ത്തകള്‍
- 'എല്ലാ വര്‍ഷവും ഇങ്ങനെ വന്നു കളിക്കുന്നു, ഒരു മെച്ചവും ഇല്ല'; പഞ്ചാബ് ആരാധകര്‍ നിരാശയില്‍
- വിട്ടുകൊടുത്തത് വെറും 24 റണ്‍സ്, വീഴ്ത്തിയത് മൂന്ന് വിക്കറ്റ്; എന്നിട്ടും ഉമേഷ് യാദവിനെ കുറ്റപ്പെടുത്തി കൊല്‍ക്കത്ത നായകന് ശ്രേയസ് അയ്യര്‍ !
- 'എന്ത് മണ്ടത്തരമാണ് അവന് ചെയ്തത്'; ഡഗ്ഔട്ടില്‍ നിയന്ത്രണം നഷ്ടപ്പെട്ട് മുത്തയ്യ മുരളീധരന്, ഇത്ര ദേഷ്യപ്പെട്ട് കാണുന്നത് ആദ്യമായാണെന്ന് ഇയാന്‍ ബിഷപ് (വീഡിയോ)
- ആറാടി ടീം അംഗങ്ങള്‍, കയ്യും കെട്ടി ഫ്രിഡ്ജില്‍ ചാരി നില്ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ; അവിശ്വസനീയം ഈ ജയം
- അവിശ്വസനീയം ഗുജറാത്ത്; അവസാന ഓവറില്‍ 22 റണ്‍സ് അടിച്ചുകൂട്ടി ജയം
ഇങ്ങനെ എറിയുമെന്ന് വിചാരിച്ചില്ല ! ബെയര്‍സ്റ്റോയുടെ ത്രോയില്‍ ഹൂഡ ഔട്ട്; എന്തൊരു ഉന്നമെന്ന് ആരാധകര്‍
ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച് ജോണി ബെയര്‍സ്റ്റോയുടെ കിടിലന്‍ ത്രോ. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് vs പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയാണ് ദീപക് ഹൂഡയെ ഔട്ടാക്കാന്‍ ബെയര്‍സ്റ്റോ മികച്ചൊരു ത്രോ ചെയ്തത്.
ലഖ്‌നൗവിന്റെ 13-ാം ഓവറിലാണ് സംഭവം. ക്രുണാല്‍ പാണ്ഡ്യയും ദീപക് ഹൂഡയുമായിരുന്നു ക്രീസില്‍. ക്രുണാല്‍ ഡീപ്പ് മിഡ് വിക്കറ്റിലേക്ക് അടിച്ച പന്ത് ബെയര്‍സ്റ്റോ അതിവേഗം ത്രോ ചെയ്യുകയായിരുന്നു. രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള സമയമുണ്ടായിരുന്നു. എന്നാല്‍, രണ്ടാം റണ്ണിനായി ഓടിയ ഹൂഡ നോണ്‍ സ്‌ട്രൈക് എന്‍ഡിലേക്ക് സാവധാനത്തിലാണ് ഓടിയത്.Krunal Pandya not happy. pic.twitter.com/4HJk89FvYr
— Aditya Kumar (@AdityaK59738287) April 29, 2022
ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്ന് നേരിട്ട് സ്റ്റംപ്‌സിലേക്ക് എറിയാന്‍ പറ്റില്ലെന്ന് വിചാരിച്ചാണ് ഹൂഡ പതുക്കെ ഓടിയത്. എന്നാല്‍, ബെയര്‍സ്‌റ്റോയുടെ മിന്നല്‍ ത്രോ നോണ്‍ സ്‌ട്രൈക് എന്‍ഡിലെ കുറ്റി തെറിപ്പിച്ചു. ഹൂഡ പുറത്തായി. ആ റണ്‍ഔട്ടില്‍ ക്രുണാല്‍ പാണ്ഡ്യ വളരെ അസ്വസ്ഥനായി.