വേനല്‍ച്ചൂട് അതികഠിനം; കേരളത്തില്‍ എട്ട് ജില്ലകളില്‍ താപനില 35 കടന്നു, സൂര്യാഘാതത്തിനു സാധ്യത

രേണുക വേണു| Last Modified ശനി, 30 ഏപ്രില്‍ 2022 (10:08 IST)

സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്നു. എട്ട് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വരും ദിവസങ്ങളിലും ചൂട് ശക്തമായേക്കാം. അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതാണ് കേരളത്തില്‍ രാത്രി ഉഷ്ണം തീവ്രമാകാന്‍ കാരണം. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് വൈകിട്ട് നാല് വരെയുള്ള സമയത്തെ വെയില്‍ കൊള്ളാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ധാരാളം വെള്ളം കുടിക്കണം. ചൂട് കൂടതലുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കണം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :