1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nedumudi Venu Funeral Vineeth

കുറേ നേരം നെടുമുടിയുടെ ജീവനറ്റ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി, നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു; വേദന സഹിക്കാനാവാതെ വിനീത്

Nedumudi Venu
അതുല്യ നടന്‍ നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനിക്കുകയാണ് മലയാള സിനിമാലോകം. തിരുവനന്തപുരം ശാന്തികവാടത്തിലാണ് മലയാളികളുടെ പ്രിയനടന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നത്. നൂറുകണക്കിനു ആളുകളാണ് അവസാനമായി നെടുമുടി വേണുവിനെ ഒരുനോക്ക് കാണാന്‍ ഓടിയെത്തിയത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സിനിമ രംഗത്തെ പ്രമുഖരെല്ലാം പ്രിയ സുഹൃത്തിനെ കാണാന്‍ ഓടിയെത്തി. 
 
നടനും നൃത്ത കലാകാരനുമായ വിനീത് നെടുമുടി വേണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയ കാഴ്ച എല്ലാവരെയും വേദനിപ്പിച്ചു. വൈകാരികമായാണ് വിനീത് വേണു ചേട്ടന്റെ മൃതദേഹത്തിനരികെ നിന്നത്. കുറേനേരം നെടുമുടി വേണുവിന്റെ ജീവനറ്റ മുഖത്തേക്ക് വിനീത് നോക്കി നിന്നു. ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞു. സിനിമയിലെത്തിയ കാലം മുതല്‍ വിനീതിന് സ്വന്തം സഹോദര തുല്യനായിരുന്നു നെടുമുടി വേണു. 
About Writer
രേണുക വേണു
അടുത്ത ലേഖനം
മലയാളത്തിലല്ല ബോളിവുഡില്‍, കുറ്റാന്വേഷണ നോവലായ 'കോഫി ഹൗസ്' സിനിമയാകുന്നു