അനുബന്ധ വാര്‍ത്തകള്‍
- നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീടിനു 'തമ്പ്' എന്നു പേരു വീഴാന്‍ കാരണം ഇതാണ്
- അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്, ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ 'പാവാട' ഷൂട്ടിങ്ങിനിടെയെന്ന് നടി മിയ
- ദേഹമാണ് പോയത്, നിങ്ങളുടെ ശബ്ദവും ഭാവവും ഞങ്ങള്‍ക്കിടയിലുണ്ട്; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യ പ്രതിഭക്ക് വിട
- വേണു അങ്കിളിനെ ഒടുവിലായി കണ്ടത് 2020ല്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഭാമ
- കെട്ടിച്ചു തരാന്‍ പറ്റില്ലെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീര്‍ത്തുപറഞ്ഞു, കുലുങ്ങാതെ വേണു; ഒടുവില്‍ സുശീലയെ രജിസ്റ്റര്‍ വിവാഹം ചെയ്തു, ആ പ്രണയകഥ ഇങ്ങനെ
വേണു ചേട്ടനെ അവസാനമായി കാണാന്‍ ലാല്‍ എത്തിയത് വിദേശത്തുനിന്ന്; വാക്കുകള്‍ ഇടറി താരം
ഒരു നടനും നടനും തമ്മിലുള്ള ബന്ധമല്ല താനും നെടുമുടി വേണുവും തമ്മില്‍ ഉള്ളതെന്ന് മോഹന്‍ലാല്‍. സിനിമയിലും സിനിമയ്ക്ക് പുറത്തും തന്റെ സഹോദര തുല്യനായ വേണു ചേട്ടനെ അവസാനമായി കാണാന്‍ ലാല്‍ എത്തിയത് വിദേശത്തുനിന്ന്. പുലര്‍ച്ചെ ഒരു മണിക്കാണ് മോഹന്‍ലാല്‍ വിദേശത്തുനിന്ന് നെടുമുടി വേണുവിന്റെ വീട്ടില്‍ എത്തിയത്. നെടുമുടി വേണുവിന്റെ ജീവനറ്റ ശരീരം കണ്ടപ്പോള്‍ മോഹന്‍ലാലിന്റെ കണ്ണുനിറഞ്ഞു, വാക്കുകള്‍ ഇടറി. ഒരു സഹോദരനേക്കാളൊക്കെ മുകളിലാണ് വേണു ചേട്ടനായുള്ള ബന്ധം. ഈ വീട്ടില്‍ എപ്പോഴും ഞാന്‍ വരാറുണ്ടായിരുന്നു. നഷ്ടം എന്ന വാക്കല്ല, അതിനും മുകളിലുള്ള എന്തോ വികാരമാണ് തനിക്ക് ഇപ്പോള്‍ തോന്നുന്നതെന്നും ലാല്‍ പറഞ്ഞു. നെടുമുടി വേണുവിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് മോഹന്‍ലാല്‍ തിരിച്ചുപായത്.