അനുബന്ധ വാര്‍ത്തകള്‍
- വേണു ചേട്ടനെ അവസാനമായി കാണാന്‍ ലാല്‍ എത്തിയത് വിദേശത്തുനിന്ന്; വാക്കുകള്‍ ഇടറി താരം
- നെടുമുടി വേണുവിന്റെ തിരുവനന്തപുരത്തെ വീടിനു 'തമ്പ്' എന്നു പേരു വീഴാന്‍ കാരണം ഇതാണ്
- അഭിനയ ജീവിതത്തിലെ ആദ്യ അച്ഛന്, ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകള്‍ 'പാവാട' ഷൂട്ടിങ്ങിനിടെയെന്ന് നടി മിയ
- ദേഹമാണ് പോയത്, നിങ്ങളുടെ ശബ്ദവും ഭാവവും ഞങ്ങള്‍ക്കിടയിലുണ്ട്; അഭിനയത്തിന്റെ കൊടുമുടി കയറിയ അതുല്യ പ്രതിഭക്ക് വിട
- വേണു അങ്കിളിനെ ഒടുവിലായി കണ്ടത് 2020ല്‍, ഓര്‍മ്മകള്‍ പങ്കുവെച്ച് നടി ഭാമ
ലിവറില്‍ കാന്‍സറായിരുന്നു, രോഗം അറിഞ്ഞിട്ട് അഞ്ച് വര്‍ഷം; പുഴുവില്‍ അഭിനയിച്ച് തിരിച്ചെത്തിയപ്പോള്‍ വീണ്ടും അസ്വസ്ഥത
മഹാനടന്‍ നെടുമുടി വേണുവിന്റെ ഓര്‍മകളില്‍ വിതുമ്പുകയാണ് മലയാള സിനിമാലോകം. ലിവര്‍ കാന്‍സറാണ് നെടുമുടിയുടെ ആരോഗ്യനില വഷളാക്കിയത്. അദ്ദേഹത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെ കുറിച്ച് നിര്‍മാതാവ് എം.രഞ്ജിത്ത് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
'പത്ത് ദിവസം മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ അവസാനം സംസാരിച്ചത്. അദ്ദേത്തിന്റെ അസുഖത്തെക്കുറിച്ച് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കെല്ലാം അറിയാമായിരുന്നു. ലിവറില്‍ കാന്‍സറായിരുന്നു. അതിന്റെ ചികിത്സകള്‍ നടക്കുന്നുണ്ടായിരുന്നു. അഞ്ച് വര്‍ഷമായി രോഗം അറിഞ്ഞിട്ട്. തുടക്കത്തില്‍ തന്നെ ചികിത്സിച്ച്....പിന്നീട് കുഴപ്പങ്ങളില്ലായിരുന്നു. ചെറിയ അസ്വസ്ഥതകളുണ്ടായിരുന്നെങ്കിലും അഭിനയവും കുടുംബ ജീവിതവുമൊക്കെയായി അദ്ദേഹം അതിനെ മറികടക്കുകയായിരുന്നു. അങ്ങനെ പൊക്കൊണ്ടിരിക്കെയാണ് അസുഖം വീണ്ടും കൂടിയത്,' രഞ്ജിത്ത് പറഞ്ഞു.
'ശരീരം ഡൗണ്‍ ആയി. സ്‌ട്രെയിന്‍ കൂടി. പുഴു എന്ന സിനിമയില്‍ അഭിനയിച്ച് വന്ന ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞങ്ങള്‍ സംസാരിക്കുമ്പോഴൊന്നും രോഗത്തെക്കുറിച്ച് അദ്ദേഹത്തിന് ആവലാതികളോ നിരാശകളോ ഉണ്ടായിരുന്നില്ല. തന്റെ കര്‍മങ്ങളില്‍ വ്യാപൃതനായി മുന്നോട്ട് പോകുകയായിരുന്നു. എല്ലാക്കാര്യങ്ങളിലും സജീവമായിരുന്നു,' രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.