1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Navya nair replies to haters

കെട്ടിയോനെയും കളഞ്ഞ് പണത്തിന് പിന്നാലേ പോകുന്നവളോട് എന്ത് പറയാൻ: അധിക്ഷേപ കമൻ്റിന് ചുട്ട മറുപടി നൽകി നവ്യ നായർ

navya nair
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ മോശം കമൻ്റ് ചെയ്ത വ്യക്തിക്ക് ചുട്ടമറുപടി നൽകി നവ്യാ നായർ. നിങ്ങൾക്ക് നിർഭയനാകണമെങ്കിൽ സ്നേഹം തിരെഞ്ഞെടുക്കുക എന്ന തലെക്കെട്ടോടെ ഒരു റെസ്റ്റോറൻ്റിൽ നിന്നുള്ള ചിത്രങ്ങളാണ് നവ്യ പങ്കുവെച്ചിരുന്നത്.
 
ഇതിനടിയിലാണ് അധിക്ഷേപ കമൻ്റ് വന്നത്.'കെട്ടിയോനേയും കളഞ്ഞ് പണം, ഫാന്‍സ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്തു പറയാന്‍.ജീവിതം ഒന്നേ ഉള്ളു. സന്തോഷമായിരിക്കണം എന്നായിരുന്നു കമൻ്റ്. ഇതിന് മറുപടിയായി ഇതൊക്കെ തന്നോട് ആരാ പറഞ്ഞേ? പിന്നെ അവസാന ലൈൻ സത്യമാണ് കേട്ടോ. ജീവിതം ഒന്നേയുള്ളു സന്തോഷമായിരിക്കു. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞ് നടക്കുന്നേ എന്നായിരുന്നു നവ്യ പറഞ്ഞത്.
 
അടുത്ത ലേഖനം
ഉഗ്രന്‍ ഫുട്‌ബോള്‍ പടം...ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് ഒക്ടോബര്‍ 21ന്