അന്ന് ധന്യ ഇന്ന് നവ്യ ! സൂപ്പര്‍താരം കലാതിലകം ആയപ്പോള്‍ ഉള്ള പത്രവാര്‍ത്ത ഇങ്ങനെ

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കലോത്സവത്തില്‍ കലാതിലകമായപ്പോള്‍ പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇത്

രേണുക വേണു| Last Modified ബുധന്‍, 21 സെപ്‌റ്റംബര്‍ 2022 (15:17 IST)

തന്റെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കാറുള്ള താരമാണ് നവ്യ നായര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നേക്കുറിച്ച് വന്ന ഒരു പത്രവാര്‍ത്തയാണ് നവ്യ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കലോത്സവത്തില്‍ കലാതിലകമായപ്പോള്‍ പത്രത്തില്‍ വന്ന വാര്‍ത്തയാണ് ഇത്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കലാതിലകമായിരുന്നു നവ്യ നായര്‍. ഇതിന്റെ ഫോട്ടോ അന്ന് പത്രത്തില്‍ വന്നിരുന്നു. ഇതാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ അന്നത്തെ നവ്യയുടെ പേര് വി.ധന്യ എന്നായിന്നു.


സിനിമയിലെത്തിയപ്പോഴാണ് താരം നവ്യ എന്ന പേര് സ്വീകരിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :