അഭിറാം മനോഹർ|
Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (20:23 IST)
സമൂഹമാധ്യമങ്ങളിലെ പെയ്ഡ് പ്രമോഷനുകൾ നിയന്തിക്കുവാനായി പുതിയ നടപടികളുമായി കേന്ദ്രം. യൂട്യൂബ്, ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യങ്ങളിലെ വ്ളോഗർമാരും ഇൻഫ്ളുവൻസർമാരും വിവിധ ബ്രാൻഡുകളുമായി സഹകരിച്ച് പ്രമോഷൻ നടത്തുക പതിവാണ്. ബ്രാൻഡുകളുമായി സഹകരിച്ചുള്ള ഇത്തരം പ്രമോഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്താനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
യൂട്യൂബ്,ഫേസ്ബുക്ക്,ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലാണ് ഇൻഫ്ളുവൻസർമാർ പെയ്ഡ് പ്രമോഷൻ ചെയ്യാറുള്ളത്. പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിന് മുൻതൂക്കം നൽകിയാൽ അവർക്ക് ആ ബ്രാൻഡുമായുള്ള ബന്ധം ഇനി വിശദമാക്കേണ്ടി വരും.വരുന്ന 15 ദിവസത്തിനകം എപ്പോൾ വേണമെങ്കിലും സർക്കാരിന്റെ പുതിയ
മാർഗനിർദേശങ്ങൾ പ്രതീക്ഷിക്കാം.
ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെ വ്യാജ റിവ്യൂകൾ തിരിച്ചറിയാനും തടയാനും വൈകാതെ പുറത്തിറങ്ങും. വ്ളോഗർമാർ സർക്കാർ മാർഗനിർദേശങ്ങൾ തെറ്റിച്ചാൽ 10 ലക്ഷം രൂപ പിഴയും ആവർത്തിച്ചാൽ 20 ലക്ഷം രൂപയും പതിവായി തെറ്റിച്ചാൽ 50 ലക്ഷം രൂപ വരെയുമാകും പിഴ.