ജയറാമിൻ്റെ കുടുംബചിത്രത്തിൽ കാളിദാസിനൊപ്പമുള്ള സുന്ദരി ആരാണ്? ഒടുവിൽ ഉത്തരം കണ്ടെത്തി ആരാധകർ

കാളിദാസിനൊപ്പമുള്ള സുന്ദരി ആരെന്ന് ഒടുവിൽ വ്യക്തമായിരിക്കുകയാണ്.

അഭിറാം മനോഹർ| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (16:23 IST)
ഓണം ആശംസിച്ചുകൊണ്ട് നടൻ കാളിദാസ് ജയറാം പങ്കുവെച്ച കുടുംബചിത്രം സമൂഹമാധ്യമങ്ങളിൽ പെട്ടെന്നാണ് വൈറലായത്. ജയറാമും പാർവതിയും മാളവികയും കാളിദാസുമുള്ള ചിത്രത്തിൽ ഇവർക്കൊപ്പം മറ്റൊരു സുന്ദരി പെൺകുട്ടി കൂടി കുടുംബചിത്രത്തിലുണ്ടായിരുന്നു. ഇതോടെ കാളിദാസിനൊപ്പമുള്ള സുന്ദരി ആരെന്ന ചർച്ച സമൂഹമാധ്യമങ്ങളിലും വ്യാപകമായി.

കാളിദാസിനൊപ്പമുള്ള സുന്ദരി ആരെന്ന് ഒടുവിൽ വ്യക്തമായിരിക്കുകയാണ്. ഫാഷൺ ഓഡലായ തരിണി കലിംഗരായരാണ് ജയറാമിൻ്റെ കുടുംബചിത്രത്തിൽ ഇടം നേടിയ സുന്ദരി. 2021 മിസ് യൂണിവേഴ്സ് ഇന്ത്യയിലെ മൂന്നാം റണ്ണറപ്പ് കൂടിയായിരുന്നു തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷൻസിൽ ബിരുദധാരിയായ തരിണിയും കാളിദാസും അടുത്ത സുഹൃത്തുക്കളാണ്. കാളിദാസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ തരിണിയും സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :