1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nadhikalil Sundhari Yamuna

വീണ്ടും ധ്യാനും അജുവും ഒന്നിക്കുന്നു,നദികളില്‍ സുന്ദരി യമുന ആരംഭിച്ചു

Nadhikalil Sundhari Yamuna
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കമായി.
 
ഉത്തര മലബാറിലെ പ്രമുഖമായ തൃച്ചമ്പരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വെച്ചായായിരുന്നു ചടങ്ങുകള്‍.
 
ധ്യാന്‍ ശ്രീനിവാസന്‍ അജു വര്‍ഗീസ് എന്നിവയുടെ അവതരിപ്പിക്കുന്ന 'കണ്ണന്‍', 'വിദ്യാധരന്‍' എന്നീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്.
 
ഫൈസല്‍ അലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രതില്‍ രാധാകൃഷ്ണന്‍ ആണ് ചിത്രസംയോജനം
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
തമിഴിലെയും തെലുങ്കിലെയും വിജയം കന്നഡയിലും ആവർത്തിക്കനൊരുങ്ങി ജയറാം, നായകനൊപ്പം ശക്തമായ വില്ലൻ വേഷം