Casting call |അവസരം, യമുനയ്ക്കായി ധ്യാന്‍ ശ്രീനിവാസന്‍ കാത്തിരിക്കുന്നു, സിനിമയില്‍ അഭിനയിക്കാം !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2022 (11:55 IST)
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് നദികളില്‍ സുന്ദരി യമുന. നവാഗതരായ വിജേഷ് പണത്തൂര്‍, ഉണ്ണി വെല്ലോറ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. നായികയെ തിരയുകയാണ് അണിയറ പ്രവര്‍ത്തകര്‍.

യമുന എന്ന കഥാപാത്രത്തിന് പറ്റിയ പെണ്‍കുട്ടികളെയാണ് നിര്‍മ്മാതാക്കള്‍ നോക്കുന്നത്. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള സ്വയം പരിചയപ്പെടുത്തുന്ന വീഡിയോ നിര്‍മ്മാതാക്കള്‍ തന്നിരിക്കുന്ന മെയില്‍ ഐഡിയിലേക്ക് പങ്കുവയ്ക്കുകയാണ് വേണ്ടത്. വാട്‌സ്ആപ്പ് നമ്പറും നല്‍കിയിട്ടുണ്ട്. 20 മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഈ മാസം 15ന് രാവിലെ 10 മണി വരെ അപേക്ഷിക്കാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :